Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
പശ്ചിമേഷ്യയുടെ സുരക്ഷാ സംവിധാനം വിപുലീകരിക്കണമെന്ന് ഖത്തർ

October 13, 2019

October 13, 2019

റബാത്ത്: പശ്ചിമേഷ്യയിലെ സുരക്ഷാ സംവിധാനങ്ങൾ വിപുലീകരിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷയും അഭിവൃദ്ധിയും കൈവരിക്കുന്നതിന് അടിസ്ഥാന സുരക്ഷാ തത്വങ്ങളിൽ ഊന്നിയുള്ള സുരക്ഷാ കരാർ വ്യവസ്ഥാപിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂരാഷ്ട്രപരമായ സംഘർഷങ്ങൾക്കിടയിലും ഇത്തരമൊരു കരാറിനുള്ള സാധ്യതയിൽ ഖത്തറിന് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊറോക്കോയിലെ വേൾഡ്‌ പോളിസി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി. പശ്ചിമേഷ്യയിൽ പ്രാദേശിക സുരക്ഷാ കരാർ അന്തിമമാക്കണമെന്ന ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ ആഹ്വാനം അദ്ദേഹം പ്രത്യേകം പരാമർശിക്കുകയും ചെയ്തു. മേഖലയിൽ ദീർഘകാലത്തേക്കുള്ള സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന ഒരു സുസ്ഥിര ചട്ടക്കൂട് മേഖല അത്യാവശ്യമായി ആവശ്യപ്പെടുന്നുണ്ട്. 

പശ്ചിമേഷ്യക്ക് പൊതുവിലും അറബ് മേഖലയിൽ വിശേഷിച്ചും സുരക്ഷയും സുസ്ഥിരതയും നിലനിർത്താൻ പ്രാദേശികമായ സുരക്ഷാ സംവിധാനം വേണമെന്ന് യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ അമീർ സൂചിപ്പിച്ചതും അദ്ദേഹം ആവർത്തിച്ചു.


Latest Related News