Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു,ഓഫീസുകളിൽ ഹാജർ നില 50 ശതമാനായി കുറക്കാൻ നിർദേശം

April 07, 2021

April 07, 2021

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കറുപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.പുതിയ നിയന്ത്രണങ്ങൾ ഏപ്രില്‍ 9 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

നിയന്ത്രണങ്ങൾ ഇവയാണ് :

  • പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജര്‍നില 50 ശതമാനമായി കുറച്ചു

 

  • മ്യൂസിയം, ലൈബ്രറികള്‍ അടക്കും

 

  • പൊതു പാര്‍ക്കുകളിലും കോര്‍ണിഷിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല

 

  • തുറന്ന സ്ഥലങ്ങളില്‍ വാക്സിനെടുത്ത അഞ്ച് പേരിലധികം പേര്‍ ഒരുമിച്ച് നില്‍ക്കരുത്

 

  • പള്ളികളിലേക്ക് 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

 

  • തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളുടെ ശേഷി അമ്പത് ശതമാനം മാത്രമമേ ആകാവൂ

 

  • ദോഹ മെട്രോ, കര്‍വ ബസ് സര്‍വീസ് എന്നിവ വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി ശനി ദിവസങ്ങളില്‍ ഉണ്ടാകില്ല, അല്ലാത്ത ദിനങ്ങളില്‍ 20 ശതമാനം ശേഷിയോടെ മാത്രം

 

  • മാളുകളുടെ പ്രവര്‍ത്തനം 30 ശതമാനം ശേഷിയില്‍ മാത്രം

 

  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

 

  • റസ്റ്റോറന്‍റുകളിലും കഫ്തീരിയകളിലും ഹോം ഡെലിവറി മാത്രം

 

  • സൂഖുകളില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

 

  • സൂഖുകളുടെ പ്രവര്‍ത്തനം 30 ശതമാനം ശേഷിയോടെ മാത്രം

 

  • ബ്യൂട്ടി സെന്‍ററുകള്‍, ഹെയര്‍ സലൂണുകള്‍ അടച്ചിടും


കഴിഞ്ഞയാഴ്ച്ച പുനസ്ഥാപിച്ച നിയന്ത്രണങ്ങള്‍ അതേ പടി തുടരും. അതിന് പുറമെയാണ് പുതിയ നിയന്ത്രണങ്ങള്‍

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News