Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ അമീറും പത്നി ജവാഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽ താനിയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു

May 18, 2022

May 18, 2022

ദോഹ : വിദേശ പര്യടനത്തിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും പത്നി ജവാഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽ താനിയും ഒരുമിച്ചു നിൽക്കുന്ന ചിത്രം അറബ് സമൂഹമാധ്യമങ്ങളിൽ വൈറലായി.സ്‌പെയിൻ സന്ദർശനത്തിനിടെ സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീഷ്യയും അമീറിനും പത്നിക്കും ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ കൊട്ടാരത്തിലെത്തിയപ്പോഴുള്ള  ചിത്രങ്ങളാണ് അറബ് സമൂഹം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുന്നത്.. ഷെയ്‌ഖ ജവാഹറയുടെ അപൂർവ ചിത്രങ്ങളാണ് പുറത്തുവന്നത്.

അമീറിനെ അനുഗമിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളും സ്പാനിഷ് പ്രധാനമന്ത്രിയും രാഷ്ട്രീയക്കാരും മറ്റു ഉന്നതരും അമീറിനൊരുക്കിയ വിരുന്നിൽ പങ്കെടുത്തു.

സ്പെയിനിലെ പരമോന്നത ബഹുമതിയായ 'ദി റോയൽ ഓർഡർ ഓഫ് ഇസബെല്ലാ ദി കാത്തോലിക്' രാജ്ഞി ലെറ്റീഷ്യ ഷെയ്‌ഖ ജവാഹറക്ക് നൽകി. 2011 നു ശേഷം ആദ്യമായാണ് ഒരു ഖത്തർ അമീർ സ്പെയിൻ സന്ദർശിക്കുന്നത്. സന്ദർശനത്തിനായി സ്പെയിൻ രാജകുടുംബം പ്രൗഢിയിൽ അണിഞ്ഞൊരുങ്ങിയതായി ലണ്ടനിലെ ദി മെയിൽ റിപ്പോർട്ട് ചെയ്തു.

ഖത്തറും യൂറോപ്പുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം സഹായിക്കും.രാജകീയ സ്വീകരണമാണ് സ്പെയിൻ സന്ദർശിക്കുന്ന അമീറിനും സംഘത്തിനും ലഭിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News