Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ലോകത്തിലെ മികച്ച വിമാനക്കമ്പനികളില്‍ ഒന്നാമത് ഖത്തര്‍ എയര്‍വേസ്

July 22, 2021

July 22, 2021

ദോഹ: മികച്ച വിമാനകമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേസ് ഒന്നാം സ്ഥാനത്ത്. ഏവിയേഷന്‍ രംഗത്തെ സുരക്ഷയും സേവന മികവും വിലയിരുത്തുന്ന റേറിങ് ഏജന്‍സിയായ ഓസ്ട്രേലിയയിലെ എയര്‍ലൈന്‍ റേറ്റിങ് ഡോട്ട് കോമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടിക തയാറാക്കുന്നത്.കാബിന്‍ സജ്ജീകരണത്തിലെ പുതുമകള്‍, യാത്രാസേവനത്തിലെ മികവുകള്‍ എന്നിവയ്ക്ക് പുറമെ കോവിഡ് കാലത്തെ സുരക്ഷാനടപടികളും സര്‍വീസുമാണ് ഖത്തര്‍ എയര്‍വേസിനെ ഒന്നാമതെത്തിച്ചത്.പട്ടികയില്‍ ഗള്‍ഫിലെ മൂന്ന് വിമാനക്കമ്പനികള്‍ ഇടം പിടിച്ചു. അഞ്ചാംസ്ഥാനത്ത് ദുബൈയുടെ എമിറേറ്റ്സും ഇരുപതാം സ്ഥാനത്ത് അബൂദബിയുടെ ഇത്തിഹാദും ഇടം നേടി.

 


Latest Related News