Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ ഓൺ അറൈവൽ - ടൂറിസ്റ്റ് വിസയിലുള്ളവർക്ക് വിസ പുതുക്കാതെ രാജ്യത്ത് തുടരാം

April 20, 2020

April 20, 2020

ദോഹ : ഖത്തറിൽ ടൂറിസ്റ്റ്,ഓൺ അറൈവൽ വിസകളിൽ എത്തിയവർ വിസ പുതുക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇന്ന് വൈകീട്ടോടെയാണ് ഇതുസംബന്ധിച്ച അറിയിപ്പുണ്ടായത്.യാത്രാവിലക്ക് നീങ്ങി കാര്യങ്ങൾ സാധാരണ നിലയിൽ ആകുന്നത് വരെ വിസ പുതുക്കാതെ തന്നെ ഇവർക്ക് രാജ്യത്ത് തുടരാവുന്നതാണ്.യാത്രാവിലക്ക് നീങ്ങിയാൽ പിഴയോ മറ്റു നടപടികളോ ഇല്ലാതെ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ ഗ്രെയ്‌സ് പീരീഡ്‌ അനുവദിക്കും.അതേസമയം നിലവിലെ ഉത്തരവനുസരിച്ച് ബിസിനസ് വിസിറ്റ,കുടുംബ സന്ദർശക വിസകൾ എന്നിവയെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.

ഇത്തരം വിസകളുടെ കാലാവധി തീരുന്ന മുറയ്ക്ക് ഓണ്‍ലൈനായി പുതുക്കാനുള്ള അവസരം ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി ഒരുക്കിയിട്ടുണ്ട്. എന്നാൽ വിവിധ ഏജൻസികൾ വഴി ബിസിനസ് വിസിറ്റ് വിസയെടുത്ത് വന്നവർ വിസ പുതുക്കാൻ പണം നൽകാനില്ലാതെ നെട്ടോട്ടമോടുകയാണ്. സർക്കാർ ഫീസിന് പുറമെ ഉയർന്ന നിരക്ക് ഈടാക്കിയാണ് പലരും വിസ പുതുക്കി നൽകുന്നത്.ജോലിയോ മറ്റു വരുമാനമോ ഇല്ലാതെ മുറികളിൽ ഇരിക്കുന്ന പലരും വിസ പുതുക്കാനുള്ള തുക കൂടി എങ്ങനെയുണ്ടാക്കുമെന്ന ആശങ്കയിലാണ്. അതേസമയം,ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉടൻ തന്നെ അനുകൂലമായ എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക  


Latest Related News