Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറില്‍ ഇന്ധന വില വര്‍ധിച്ചു; ഫെബ്രുവരിയിലെ ഇന്ധന വില ഇങ്ങനെ

January 31, 2021

January 31, 2021

ദോഹ: 2021 ഫെബ്രുവരിയിലെ ഇന്ധന വില ഖത്തര്‍ പെട്രോളിയം (ക്യു.പി) പ്രഖ്യാപിച്ചു.  പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.45 ഖത്തര്‍ റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.50 ഖത്തര്‍ റിയാലുമാണ് പുതുക്കിയ വില.

പ്രീമിയം, സൂപ്പര്‍ പെട്രോളുകളുടെ വില ജനുവരി മാസത്തേക്കാള്‍ 15 ദിര്‍ഹം വര്‍ധിപ്പിച്ചിട്ടുണ്ട്. ജനവരിയിലും വില വര്‍ധിച്ചിരുന്നു. ഡിസംബറിലേക്കാള്‍ 10 ദിര്‍ഹമാണ് ജനുവരിയില്‍ വര്‍ധിച്ചത്. 

ഡീസലിനും ജനുവരിയിലെതിനെക്കാള്‍ 15 ദിര്‍ഹം വില വര്‍ധിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 1.45 ഖത്തര്‍ റിയാലാണ് ഖത്തറില്‍ നല്‍കേണ്ടി വരിക. പുതുക്കിയ ഇന്ധന വില ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. 

2016 ഏപ്രില്‍ മുതലാണ് ഊര്‍ജ്ജ-വ്യവസായ മന്ത്രാലയം ഇന്ധന വില അന്താരാഷ്ട്ര വിപണിയിലേതിനു തുല്യമായ നിലയില്‍ എത്തിക്കാന്‍ തുടങ്ങിയത്. 2017 സെപ്റ്റംബര്‍ മുതലാണ് പെട്രോളിയം വില എല്ലാ മാസവും പ്രഖ്യാപിക്കാന്‍ ആരംഭിച്ചത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News