Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സദ്ഭാവനാ ദിനം, ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി രാജീവ്ഗാന്ധിയെ അനുസ്മരിച്ചു

August 22, 2022

August 22, 2022

ദോഹ : ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ 78ാമത് ജന്മ ദിനം ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനമായി ആചരിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ട്രല്‍ മുംബൈ ഹാളില്‍ വെച്ച് നടന്ന ചടങ്ങ് ഐസിസി മുൻ പ്രസിഡണ്ട് എപി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ സാങ്കേതിക പുരോഗതിക്ക് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയുടെ ഭരണ കാലഘട്ടത്തിലാണെന്നും അത് കൊണ്ട് തന്നെയാണ് അദ്ദേഹം നവഭാരത ശില്പിയായി അറിയപ്പെടുന്നതെന്നും എപി മണികണ്ഠന്‍ തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്തീ രാജ് നടപ്പിലാക്കുക വഴി അധികാര വികേന്ദ്രീകരണ്ത്തിന് തുടക്കം കുറിക്കാനും വോട്ടവകാശത്തിനുള്ള പ്രായ പരിധി പതിനെട്ടാക്കി കുറക്കുക വഴി ചെറുപ്പക്കാരെ  ഇന്ത്യന്‍  ജനാധിപത്യ പ്രക്രിയയില്‍ കൂടുതല്‍ പങ്കാളിയാക്കാനും രാജീവ് ഗാന്ധിക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു.

വി. എസ് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ സ്പോര്‍ടസ് സെന്‍റര്‍ മാനേജിംഗ് കമ്മിറ്റി അംഗം കെ. വി ബോബന്‍, ഡേവിസ് ഇടശ്ശേരി, ജയപാല്‍ തിരുവനന്തപുരം, ആന്‍റണി ജോണ്‍ കൊല്ലം, അശ്റഫ് നന്നം മുക്ക് എന്നിവര്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.
ചടങ്ങില്‍ ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ഫാസില്‍ ആലപ്പുഴ നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News