Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അറബ് മേഖലയിലെ പ്രശ്നങ്ങളുടെ അടിസ്ഥാനം ഫലസ്തീൻ വിഷയമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി

September 15, 2019

September 15, 2019

ദോഹ : അറബ് മേഖലയിലെ രാഷ്ട്രീയ വിഷയങ്ങളുടെ അടിസ്ഥാനം  ഫലസ്തീന്‍ പ്രശ്‌നമാണെന്ന്  ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനി പറഞ്ഞു.ഫലസ്തീൻ പ്രശ്നത്തിന്  അന്തിമ പരിഹാരമാകാതെ മേഖലയിലെ പ്രശനങ്ങള്‍ അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രശ്‌നത്തിന് സുസ്ഥിരമായ പരിഹാരം ഉണ്ടാകണം. ഫലസ്തീന്‍ ജനതയ്ക്കു നേരെയുള്ള ഇസ്രായേലിന്റെ തുടർച്ചയായ അധിനിവേശങ്ങൾ രാജ്യം തള്ളിക്കളയുകയാണ്. സമാനമായ അഭിപ്രായമുള്ള മറ്റ് അറബ് രാജ്യങ്ങളോടും നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെടുന്നതായും മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി പറഞ്ഞു.

ഇസ്രായേലിൽ അടുത്തയാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വെസ്റ്റ് ബാങ്കിന്റെ കൂടുതല്‍ ഭാഗം ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ബെഞ്ചമിന്‍ നെതന്യാഹു  പ്രഖ്യാപിച്ചത്.യു.എന്നും സൗദി ഉൾപെടെയുള്ള അറബ് രാജ്യങ്ങളും നെതന്യാഹുവിന്റെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ചിരുന്നു. 


Latest Related News