Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദി പതാക കഴുത്തിലണിഞ്ഞു ഖത്തർ അമീർ,അറബ് ലോകത്ത് ആഹ്ളാദം

November 22, 2022

November 22, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഫിഫ ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ആവേശകരമായ പോരാട്ടത്തിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സൗദി അറേബ്യയുടെ പതാക കഴുത്തിലണിഞ്ഞു സന്തോഷം പങ്കുവെച്ചു.സൗദി ആരാധകൻ പുഞ്ചിരിച്ചുനിൽക്കുന്ന ഖത്തർ അമീറിന് സൗദി പതാക കൈമാറുന്നതിന്റെയും അമീർ പതാക കഴുത്തിലണിഞ്ഞു ജനക്കൂട്ടത്തിന് നേരെ കൈവീശുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്.

 

ഖത്തർ ലോകകപ്പിൽ ഇരുടീമുകളുടെയും ആദ്യ മത്സരത്തിൽ കളിക്കളത്തിലെ കരുത്തരായ അർജന്റീനക്കെതിരെ സൗദി അറേബ്യ നേടിയ ഐതിഹാസിക വിജയം അറബ് ലോകം മുഴുവൻ ആഘോഷിക്കുകയാണ്.

സൗദി അറേബ്യ ഇത് ആറാം തവണയാണ് ലോകകപ്പിൽ കളിക്കുന്നതെങ്കിൽ കഴിഞ്ഞ പതിനേഴ് തവണയും ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ പരിചയവുമാണ് അർജന്റീനിയൻ ടീം ദോഹയിൽ എത്തിയത്. 1978 ലും 1986 ലും ലോകകപ്പ് ജേതാക്കളെന്ന ഖ്യാതിയും സ്വന്തമായുണ്ട്..

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News