Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
വാഹനത്തിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മെഷീൻ ഗൺ പിടികൂടി

November 07, 2021

November 07, 2021

ദോഹ : അബുസംറ അതിർത്തിയിലൂടെ ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മെഷീൻ ഗൺ പിടികൂടി. കസ്റ്റംസാണ് സമയോചിതമായ ഇടപെടലിലൂടെ ആയുധക്കടത്ത് തടഞ്ഞത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പിടിച്ചെടുത്ത മെഷീൻ ഗണ്ണിന്റെ വീഡിയോയും കസ്റ്റംസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ഭാഗങ്ങളാക്കി വാഹനത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 


അബുസംറ അതിർത്തിയിൽ വാഹന പരിശോധന നടത്തവേയാണ് മെഷീൻ ഗൺ കസ്റ്റംസിന്റെ ശ്രദ്ധയിൽ പെട്ടത്. രാജ്യത്തേക്ക് ആയുധങ്ങൾ കടത്തുന്നതായി സംശയിക്കുന്നുണ്ടെന്നും ജാഗ്രത വേണമെന്നും കസ്റ്റംസ് നേരത്തെ തന്നെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ആധുനിക ഉപകരണങ്ങൾ കൈവശമുള്ള കസ്റ്റംസ്, യാത്രക്കാരുടെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിച്ചാണ് പലപ്പോഴും ഇത്തരം കള്ളക്കടത്തുകാരെ പിടികൂടാറുള്ളത്.


Latest Related News