Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ഖത്തർ അമീർ ആശംസകൾ അറിയിച്ചു

August 15, 2020

August 15, 2020

ദോഹ: എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ആശംസകൾ നേർന്നു. സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യന്‍ ജനതക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഖത്തര്‍ അമീര്‍ ആശംസകള്‍ നേര്‍ന്നതായി  ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.ഖത്തര്‍ അമീറിന് പുറമെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ഖത്തര്‍ ഉപ അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി എന്നിവരും ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ജനതക്കും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ഇതിനിടെ,ഖത്തറിലെ ഇന്ത്യൻ സമൂഹം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.ഇന്ത്യൻ  എംബസിയില്‍ ഇന്ന് രാവിലെ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് അംബാസിഡര്‍ ഡോ: ദീപക്  മിത്തൽ നേതൃത്വം നല്‍കി. ദേശീയ ഗാനത്തോടെ  ഡോ: ദീപക് മിത്തൽ ദേശീയ പതാക ഉയര്‍ത്തിയാണ് പരിപാടി ഉൽഘാടനം ചെയ്തത്.

കോവിഡ്‌ പ്രോടോകോള്‍ പാലിച്ചായിരുന്നു ചടങ്ങ്. എംബസിയുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴി ഇന്ത്യൻ സമൂഹത്തിന് ആഘോഷ ചടങ്ങുകൾ കാണാൻ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. പ്രസിഡന്റ് രാംനാഥ് കൊവിന്ദിന്റെ സ്വാതന്ത്ര്യദിന  സന്ദേശം അംബാസിഡര്‍ വായിച്ചു. ഒരു സ്വതന്ത്ര രാജ്യത്തിലെ  പൗരന്‍മാരായതില്‍ രാജ്യത്തെ  യുവാക്കള്‍ അഭിമാനം കൊള്ളണമെന്നും രാജ്യം കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ച ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുകയാണെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.കൊറോണ വൈറസ്‌ ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടുന്നതില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതായി   ഡോ: ദീപക് മിത്തൽ  പറഞ്ഞു.ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News