Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഭൂമിയും മനുഷ്യരും ഒരു കുടുംബമാണെന്ന് കോവിഡ് ഒരിക്കൽ കൂടി ഓർമപ്പെടുത്തിയെന്ന് ഖത്തർ അമീർ 

September 22, 2020

September 22, 2020

ദോഹ : ലോകത്തെ മുഴുവൻ ഒരുപോലെ ബാധിച്ച കൊവിഡ്- 19 മഹാമാരി ഭൂമിയിലെ മനുഷ്യരെല്ലാം ഒരേ കുടുംബമാണെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നതാണെന്ന്  ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു. ഐക്യ രാഷ്ട്ര സഭ രൂപീകൃതമായതിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് കോവിഡ് എന്നും അമീർ വ്യക്തമാക്കി.. ഐക്യരാഷ്ട്ര സഭയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച് നടന്ന  ഉന്നത തല യോഗത്തെ അഭിസംബോധന ചെയ്ത് നടത്തിയ വെർച്വൽ പ്രസംഗത്തിലാണ് അമീർ ഇക്കാര്യം പറഞ്ഞത്.അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ യു എന്‍ ആസ്ഥാനത്തു നടന്ന സമ്മേളനത്തിൽ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അമീര്‍ പങ്കെടുത്തത്. ആഗോള  സമൂഹം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലും യു.എന്നിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന്  ഖത്തറിന്റെ ഉറച്ച പിന്തുണ എപ്പോഴുമുണ്ടായിരിക്കുമെന്നും അമീര്‍ ആവര്‍ത്തിച്ചു. പ്രാദേശിക അന്തര്‍ദേശിയ പ്രശ്‌നങ്ങള്‍, ഭീകരവാദം, നിരായൂധീകരണം, പരിസ്ഥിതി- സുസ്ഥിര പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇതിൽ പ്രധാനമെന്നും അമീർ ഓർമിപ്പിച്ചു.

ലോകത്ത്‌ സംഘർഷങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ഭീകരവാദവും വര്ധിച്ചുവരുന്നതായും അമീർ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആ പ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News