Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
'വ്യാജ തൊഴിലവസര സന്ദേശങ്ങളെ സൂക്ഷിക്കുക'; മുന്നറിയിപ്പുമായി ഖത്തര്‍ എയര്‍വെയ്‌സ്

January 23, 2021

January 23, 2021

ദോഹ: ഖത്തര്‍ എയര്‍വെയ്‌സിലോ ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളിലോ തൊഴില്‍ വാഗ്ദാനം ചെയ്ത് കൊണ്ടുള്ള വ്യാജ സന്ദേശങ്ങളെ സൂക്ഷിക്കണമെന്ന് തൊഴില്‍ അന്വേഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ എയര്‍വെയ്‌സ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഖത്തര്‍ എയര്‍വെയ്‌സ് ഇക്കാര്യം പറഞ്ഞത്. 

'ഖത്തര്‍ എയര്‍വെയ്‌സിലോ ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഔദ്യോഗികം എന്ന് തോന്നിപ്പിക്കുന്ന വ്യാജ സന്ദേശങ്ങള്‍ തൊഴില്‍ അന്വേഷകരെ ലക്ഷ്യമിടുന്നു. ഇവയ്ക്ക് പിന്നില്‍ അനധികൃതമായ തൊഴില്‍ ഏജന്‍സികള്‍, അജ്ഞാത ഡൊമൈനുകളോ ആണ്. ഇവര്‍ തൊഴില്‍ അന്വേഷകരില്‍ നിന്ന് വ്യക്തിഗത വിവരങ്ങളോ ചിലപ്പോള്‍ ജോലിക്കായി പണവും വാങ്ങുന്നു. ഇത്തരം വ്യാജ സന്ദേശങ്ങളെ സൂക്ഷിക്കുക.' -ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. 

ഇ-മെയിലുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പിക്കണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് തൊഴില്‍ അന്വേഷകരോട് പറഞ്ഞു. ജോലിക്കായി ഖത്തര്‍ എര്‍വെയ്‌സ് ഒരിക്കലും പണം ആവശ്യപ്പെടില്ല. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട ഖത്തര്‍ എയര്‍വെയ്‌സിന്റെ ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളുടെ അവസാന ഭാഗത്ത് @ qatarairways.com.qa അല്ലെങ്കില്‍ @. < >. qatarairways.com എന്ന് ഉണ്ടാകും. കൂടാതെ എല്ലാ തൊഴില്‍ അവസരങ്ങളും ഖത്തര്‍ എയര്‍വെയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് വ്യക്തമാക്കി. 

ഖത്തര്‍ എയര്‍വെയ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തങ്ങളെ അറിയിക്കണമെന്നും ഖത്തര്‍ എയര്‍വെയ്‌സ് ആവശ്യപ്പെട്ടു. ഇത്തരം സന്ദേശങ്ങള്‍ reportfraud@qatarairways.com.qa എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ച് റിപ്പോര്‍ട്ട് ചെയ്യാം. ഖത്തര്‍ എയര്‍വെയ്‌സിലെ തൊഴില്‍ അവസരങ്ങള്‍ https://careers.qatarairways.com എന്ന ഔദ്യോഗിക വെബ് വിലാസത്തില്‍ ലഭ്യമാണെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News