Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ ചൊവ്വാഴ്ച രണ്ട് കോവിഡ് മരണം,സുഖം പ്രാപിക്കുന്നവർ വർധിക്കുന്നു 

May 26, 2020

May 26, 2020

ദോഹ : ഖത്തറിൽ ചൊവ്വാഴ്ച രണ്ട് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ ഇരുപത്തിയെട്ടായി.കോവിഡ് പോസറ്റിവ് ആയി ചികിത്സയിലിരിക്കെ തിരൂർ പുതിയങ്ങാടി സ്വദേശി  കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി(69) ന്യൂമോണിയ ബാധിച്ച് ഇന്ന് വെളുപ്പിന് മരണപ്പെട്ടതായി ന്യൂസ്‌റൂം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.അതേസമയം,മരണപ്പെട്ടവർ ഏതുരാജ്യക്കാരാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

ഇന്ന് 1742 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 1481 പേർ കൂടി പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 11,844 ആയി ഉയർന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും സുഖം പ്രാപിക്കുന്നവരുടെ എണ്ണവും ഗണ്യമായി വർധിക്കുന്നുണ്ട്.

1859  പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. 19  പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.ഇതോടെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നവരുടെ എണ്ണം 205 ആയി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News