Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ട്രാഫിക് നിയമലംഘനങ്ങൾ ഒരു വർഷത്തിനകം തീർപ്പാക്കിയില്ലെങ്കിൽ കേസെടുക്കും, ഖത്തർ ട്രാഫിക് മേധാവി

December 28, 2021

December 28, 2021

ദോഹ : ട്രാഫിക് നിയമലംഘനങ്ങൾ ഒരു വർഷത്തിനകം പിഴയടച്ച് പരിഹരിച്ചില്ലെങ്കിൽ നിയമനടപടികൾ എടുക്കുമെന്ന് ട്രാഫിക് വിഭാഗം മേധാവി കേണൽ ജാബിർ മുഹമ്മദ് റാഷിദ്‌ ഒഡൈബ. ഖത്തർ ടീവിയോട് സംസാരിക്കവെയാണ് ഒഡൈബ ഇക്കാര്യം അറിയിച്ചത്. ഇത്തരം കേസുകളിൽ വാഹനത്തിന്റെ രെജിസ്ട്രേഷൻ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുതുക്കുകയും, കേസിന്റെ തുടർനടപടികൾ അതത് ഡിപ്പാർട്ടുകൾ ഏറ്റെടുക്കുകയും ചെയ്യും. 

അൻപത് ശതമാനം പിഴയിളവോടെ ട്രാഫിക്ക് നിയമലംഘനങ്ങൾ ഒത്തുതീർപ്പാക്കാൻ അനുവദിച്ച സമയപരിധി 2022 മാർച്ച്‌ 17 ന് അവസാനിക്കുമെന്നും, അവസരം വിനിയോഗിക്കണമെന്നും ഒഡൈബ ഓർമിപ്പിച്ചു. ട്രാഫിക്ക് പിഴകൾ ഒരുമാസത്തിനകം അടയ്ക്കുന്ന ആളുകൾക്കും 50 ശതമാനം ഇളവ് നൽകുമെന്നും മേധാവി കൂട്ടിച്ചേർത്തു.


Latest Related News