Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഗൾഫിലെ പ്രമുഖവ്യവസായി പി.എ. ഇബ്രാഹിം ഹാജി നിര്യാതനായി

December 21, 2021

December 21, 2021

കോഴിക്കോട് : ഗൾഫിലെ പ്രമുഖ മലയാളി വ്യവസായിയായ പിഎ ഇബ്രാഹിം ഹാജി (78) അന്തരിച്ചു. ജീവകാരുണ്യമേഖലയിലും ശ്രദ്ധേയനായ ഇദ്ദേഹം, മലബാർ ഗോൾഡിന്റെ സ്ഥാപകവൈസ് ചെയർമാനാണ്. ദുബായിൽ മസ്തിഷ്കാഘാതം സംഭവിച്ച ഇബ്രാഹിം ഹാജിയെ ഡിസംബർ 11  ദുബായ് ഹെൽത്ത് കെയർ സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ചികിത്സാർത്ഥം നാട്ടിലേക്ക് മാറ്റിയ ഇബ്രാഹിം ഹാജി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. 

1943 സെപ്റ്റംബർ ആറിന് കാസർഗോഡ് പള്ളിക്കരയിൽ അബ്ദുള്ള ഹാജിയുടെയും ആയിഷയുടെയും മകനായി ആയിരുന്നു ജനനം. ഗൾഫ് വ്യവസായരംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ഇബ്രാഹിം ഹാജി, 1966 ലാണ് ആദ്യമായി ഗൾഫിലെത്തിയത്. ടെക്സ്റ്റയിൽസ്, ജ്വല്ലറി ഗാർമെൻറ്സ് തുടങ്ങി, തൊട്ട മേഖലകളിലൊക്കെയും വിജയം കൈവരിച്ച അദ്ദേഹം, 1999 ൽ പേസ് ഗ്രൂപ്പിലൂടെ വിദ്യാഭ്യാസരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 25 രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് 'പേസ്' ഗ്രൂപ്പ് അറിവ് പകരുന്നത്.


Latest Related News