Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ടി.പി വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പി.കെ കുഞ്ഞനന്തൻ അന്തരിച്ചു 

June 11, 2020

June 11, 2020

കണ്ണൂർ : കോഴിക്കോട് ഓർക്കാട്ടേരിയിൽ ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പാനൂർ ഏരിയാ കമ്മറ്റി അംഗമാണ്. ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി.കെ കുഞ്ഞനന്തൻ. 2012 മെയ് 4 നാണ് ടി.പി ഓർക്കാട്ടേരിയിൽ കൊല്ലപ്പെട്ടത്.

ടി.പിയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായ കുറ്റം.  പ്രത്യേക വിചാരണ കോടതി കുഞ്ഞനന്തന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഏറെ കാലമായി ക്യാൻസർ രോഗ ബാധിതനായിരുന്നു. 2020 മാർച്ച് 13ന് ചികിത്സാ ആവശ്യത്തിനായി ഹൈക്കോടതി മൂന്ന് മാസം ശിക്ഷ മരവിപ്പിച്ച് നൽകിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മെഡിക്കല്‍ ബോര്‍‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജീവപര്യന്തം ശിക്ഷിച്ച കുഞ്ഞനന്തന് ജാമ്യം അനുവദിച്ചത്.പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ ജയിലിലിൽ നിന്നും കുഞ്ഞനന്തൻ നിരന്തരം പരോൾ നേടി പുറത്തിറങ്ങിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       


Latest Related News