Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ സന്ദർശനം പൂർത്തിയായി, ഒമാൻ ഭരണാധികാരി നാട്ടിലേക്ക് മടങ്ങി

November 24, 2021

November 24, 2021

രണ്ട് ദിവസങ്ങൾ നീണ്ടുനിന്ന ഖത്തർ സന്ദർശനത്തിനൊടുവിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് നാട്ടിലേക്ക് മടങ്ങി. ഒമാൻ പ്രതിരോധ- വിദേശവകുപ്പ് മന്ത്രിമാർ അടങ്ങിയ ഉന്നതതലസംഘവും ഖത്തർ സന്ദർശിച്ചിരുന്നു. ലോകകപ്പ് വേദികളും ഖത്തർ ഫൗണ്ടേഷനും സന്ദർശിച്ച ശേഷമാണ് ഒമാനിൽ നിന്നുള്ള സംഘം മടങ്ങിയത്.

ആദ്യദിനത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായി കൂടിക്കാഴ്ച നടത്തിയ ഒമാൻ സുൽത്താൻ, രണ്ടാം ദിവസമാണ് ലോകകപ്പ് സ്റ്റേഡിയങ്ങൾ സന്ദർശിച്ചത്. ലോകകപ്പിന്റെ ഉദ്ഘാടനവേദിയായ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ഒപ്പമാണ് സുൽത്താൻ എത്തിയത്. മൈതാനത്തെ പരിശീലനസൗകര്യങ്ങളും, കാണികൾക്കായി ഒരുക്കിയ ഫാൻ സോണും ശീതീകരണ സംവിധാനവും വീക്ഷിച്ച ഒമാൻ ഭരണാധികാരി ഖത്തർ ഫൗണ്ടേഷൻ, നാഷണൽ ലൈബ്രറി തുടങ്ങിയ ഇടങ്ങളും സന്ദർശിച്ചു. വിവിധ ചരിത്രരേഖകളെയും കയ്യെഴുത്തുപ്രതികളെയും സുൽത്താന് പരിചയപ്പെടുത്തിക്കൊടുക്കാൻ ഖത്തർ സംഘവും അദ്ദേഹത്തെ അനുഗമിച്ചു.


Latest Related News