Breaking News
കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ് മുംബൈയിൽ ഇറക്കി,സാങ്കേതിക തകരാറെന്ന് സൂചന | സൗദിയിലെ ജിസാനിൽ വാഹനാപകടം,മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചു | 21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കും | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു | തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി | പാക്കിസ്ഥാനിൽ ഒരു കോടിയിലധികം ജനങ്ങൾ പട്ടിണിയിലാണെന്ന് യു.എൻ റിപ്പോർട്ട് | ഐസ്‌ക്രീമിൽ വിഷം കലർത്തി ഇതിന് മുമ്പും കൊല്ലാൻ ശ്രമിച്ചു,മൂന്നു വയസ്സുകാരി മകൾ കല്യാണിയെ പുഴയിലെറിഞ്ഞു കണി അമ്മയുടെ ക്രൂരതകൾ |
ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി,എട്ടു പേർ മരിച്ചു 

July 17, 2020

July 17, 2020

മസ്കത്ത് : ഒമാനിൽ വെള്ളിയാഴ്ച 1,619 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ  ഒമാനിൽ  ആകെ വൈറസ് ബാധിതരുടെ എണ്ണം 64,193 ആയി.ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 1,249 പേരും ഒമാൻ പൗരൻമാരാണ്. 370 പേർ വിദേശികളാണ്.

24 മണിക്കൂറിനിടെ 1,360 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 41, 450 ആയി.8 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 298 ആയിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4, 721പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഒമാനിൽ ഇതുവരെ 2,62, 869 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്.പുതിയതായി 77 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ചികിത്സയിൽ തുടരുന്ന കോവിഡ് രോഗികളുടെ എണ്ണം 555 ആയി. ഇതിൽ 157 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

അതേസമയം,മസ്‌ക്കത്ത്  ഗവർണറേറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം 35, 000 കടന്നു. സുൽത്താനേറ്റിലെ ആകെ കോവിഡ് ബാധിതരിൽ 55 ശതമാനവും ഗവർണറേറ്റിലാണ്. ഇന്ന് മാത്രം പുതിയതായി 608 പേർക്കാണ് ഗവർണറേറ്റിൽ കോവിഡ് സ്ഥിരീകരിച്ചത്. സീബ് വിലായത്തിൽ 258 പേർക്കും, ബൗഷറിൽ 141 പേർക്കും, മത്രയിൽ 60 പേർക്കുമാണ് പുതിയതായി കോവിഡ് പോസിറ്റീവായിട്ടുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News