Breaking News
ഖത്തറിലെ മലയാളി പെണ്കരുത്ത്,എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളിയായി സഫ്രീന ലത്തീഫ് | ലോകരാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു,ഇന്ത്യയിൽ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം | IPAQ ഫുട്ബോൾ പ്രിമിയർ ലീഗ്,പ്രോബിയോട്ടിക് ബൂസ്റ്റേഴ്സ് ചാമ്പ്യന്മാർ | ഗസ മുനമ്പിലെ ഹമദ് ആശുപത്രിക്ക് നേരെ ആക്രമണം,ഖത്തർ ശക്തമായി അപലപിച്ചു | മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ നിര്യാതനായി | ഗസയിൽ ജനങ്ങളെ കൊന്നുതള്ളുന്നു,ആക്രമണം ശക്തമാക്കിയ ഇസ്രായേൽ 24 മണിക്കൂറിനിടെ 144 പേരെ കൊലപ്പെടുത്തി | ഖത്തറിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പിൽ വനിതാ കസ്റ്റമർ കെയർ തസ്തികയിലേക്ക് അപേക്ഷിക്കാം | പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള നിയമ പോരാട്ടം തുടരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുൽ ആബിദീൻ | യു.എ.ഇയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽ പെട്ടു,13 പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് | ഖത്തറിൽ ദേശീയ അവധിദിനങ്ങൾ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ അംഗീകാരം നൽകി |
ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്ന സ്വദേശികളുടെ എണ്ണം കൂടുന്നു,ഇന്ന് പത്ത് മരണം

July 18, 2020

July 18, 2020

മസ്കത്ത് : ഒമാനിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന സ്വാദേശികളുടെ എണ്ണം കൂടുന്നു. ശനിയാഴ്ച രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ച 1311 പേരിൽ 1078 പേരും സ്വദേശികളാണ്. 233 വിദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഒമാനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65, 504 ആയി.

24 മണിക്കൂറിനിടെ 1, 322 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 42,772 ആയി.വൈറസ് ബാധിതരായി 10 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 308 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3, 976 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഒമാനിൽ ഇതുവരെ 2,66,845 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. പുതിയതായി 79 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിൽ തുടരുന്ന  കോവിഡ് രോഗികളുടെ എണ്ണം 574  ആയി. ഇതിൽ 164 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News