Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കൊവിഡ് വാക്‌സിനേഷന്‍: ഖത്തറില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍

December 30, 2020

December 30, 2020

ദോഹ: കൊവിഡ് പ്രതിരോധത്തിനായുള്ള ഫെസര്‍-ബയോണ്‍ടെക് വാക്‌സിന്‍ വിതരണം തുടങ്ങി ഒരാഴിച പിന്നിടുമ്പോള്‍ ഖത്തറില്‍ ഇതുവരെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി.എച്ച്.സി.സി) ഉദ്യോഗസ്ഥര്‍. വാക്‌സിന്‍ സ്വീകരിച്ചവരെ നിരീക്ഷിച്ച ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരില്‍ വളരെ കുറച്ച് പേര്‍ക്ക് ചെറിയ പനി, നേരിയ തലവേദന, കുത്തിവെപ്പ് എടുത്ത ഇടത്ത് വേദന തുടങ്ങിയ ചെറിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് എല്ലാ വാക്‌സിനുകള്‍ക്കുമുള്ള സാധാരണ പാര്‍ശ്വഫലമായതിനാല്‍ ആശങ്ക വേണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

വാക്‌സിനേഷന്‍ ക്യാമ്പെയിന് ജനങ്ങള്‍ അഭൂതപൂര്‍വ്വമായ സഹകരണമാണ് നല്‍കുന്നത്. വാക്‌സിനേഷന്‍ ആരംഭിച്ചതുമുതലുള്ള നിരീക്ഷണത്തില്‍ നിന്നും വാക്‌സിന്‍ സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന് അംഗീകാരം ലഭിക്കുന്നതിനായി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലവുമായി ഒത്തുപോകുന്നതാണ് ഇത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആര്‍ക്കും ഇതുവരെ അലര്‍ജി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പി.എച്ച്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സാമ്യ അല്‍ അബ്ദുള്ള പറഞ്ഞു. 

വാക്‌സിന്‍ നല്‍കുന്ന ഗുണവുമായി തട്ടിച്ച് നോക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചെറിയ പാര്‍ശ്വഫലങ്ങള്‍ നിസ്സാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡിസംബര്‍ 23 മുതലാണ് ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. രാജ്യത്തെ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ നല്‍കുന്നത്. മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ നല്‍കുന്നത്. 

ആദ്യഘട്ടത്തില്‍ 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. പിന്നീട് മാറാവ്യാധികള്‍ ഉള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കും. ഗര്‍ഭിണികള്‍ക്കും 16 വയസിനു താഴെ പ്രായമുള്ളവര്‍ക്കും നിലവില്‍ വാക്‌സിന്‍ നല്‍കുന്നില്ല. അലര്‍ജി ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാന്‍ പാടുള്ളൂ. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News