Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ദ്വിരാഷ്ട്ര ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കായി നേപ്പാള്‍ ടീം ഫെബ്രുവരിയില്‍ ഖത്തറിലെത്തും

January 27, 2021

January 27, 2021

കാഠ്മണ്ഡു: ദ്വിരാഷ്ട്ര ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കായി നേപ്പാള്‍ ടീം ഫെബ്രുവരിയില്‍ ഖത്തറിലെത്തും. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് നേപ്പാള്‍ (സി.എ.എന്‍) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അടുത്തിടെ ചുമതലയേറ്റ പരിശീലകന്‍ ഡേവ് വാട്ട്‌മോറിന് കീഴിലുള്ള നേപ്പാള്‍ ടീമിന്റെ ആദ്യ അന്താരാഷ്ട്ര പരമ്പരയാണ് ഇത്. ദേശീയ കായികദിനം ആഘോഷിക്കുന്നതിനായി ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷനാണ് ടി-20 പരമ്പര സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഒമ്പത് മുതല്‍ 12 വരെയാണ് പരമ്പര നടക്കുക. 

ഐ.സി.സിയുടെ ട്വന്റി-20 അന്താരാഷ്ട്ര റാങ്കിങ്ങില്‍ 2982 പോയിന്റോടെ 22-ാം സ്ഥാനത്താണ് ഖത്തര്‍ ക്രിക്കറ്റ് ടീം. പട്ടികയില്‍ 4148 പോയിന്റോടെ 15-ാം സ്ഥാനത്താണ് നേപ്പാള്‍ ടീം. 

ഇന്ത്യക്കാരനായ ധര്‍മ്മാംഗ് ഹസ്മുഖ് പട്ടേലാണ് ഖത്തര്‍ ടീമിന്റെ ക്യാപ്റ്റന്‍. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരും ഖത്തര്‍ ടീമിനായി കളിക്കുന്നുണ്ട്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News