Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
നോർക്ക പ്രവാസി പുനരധിവാസ പദ്ധതി : സംരംഭകത്വ പരിശീലന പരിപാടിയും വായ്പാ യോഗ്യത നിർണയക്യാമ്പും ഡിസംബർ 23 ന് 

December 19, 2020

December 19, 2020

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം  മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ   നേതൃത്വത്തിൽ  ബാങ്ക് ഓഫ് ബറോഡ, സെന്റര്‍ ഫോർ മാനേജ്മെൻറ്  ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 23 ന്  രാവിലെ 10  ന് പത്തനാപുരം  സാഫല്യം ആഡിറ്റോറിയത്തിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും.

രണ്ടു വർഷമോ അതിൽ കൂടുതലോ വിദേശത്തു ജോലി ചെയ്തിട്ടുള്ളതും സ്ഥിരമായി മടങ്ങിയെത്തിയവരുമായവർക്ക് അപേക്ഷിക്കാം. തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തുടങ്ങാനാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും.   അർഹരായ സംരഭകർക്കു  തത്സമയം  വായ്പ നിബന്ധനകളോടെ അനുവദിക്കുകയും മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും.  സർക്കാർ മാനേജ്‌മെന്റ്  സ്ഥാപനമായ സി.എം.ഡി യാണ് ഈ സേവനം നൽകുന്നത്.  


Also Read: മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്സിന്റെ പുരസ്‌കാരം ശിവന്‍ എടമനയുടെ 'ന്യൂറോ ഏരിയ'യ്ക്ക്


സംരഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന  പദ്ധതി പ്രകാരം സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക റൂട്സിന്റെ  www.norkaroots.org വെബ്സൈറ്റിൽ  NDPREM എന്ന ഓപ്ഷനിൽ  പദ്ധതിയുടെ വിവരണം, പാസ്പോർട്ട് അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്തു മുൻ‌കൂർ പേര്  രജിസ്റ്റർ ചെയ്യണം.   തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, 2  വർഷമോ അധികമോയുള്ള  വിദേശവാസം തെളിയിക്കുന്ന  പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ്  എന്നിവയുടെ അസലും, പകർപ്പും, 3  പാസ്പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം.  പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക.  

കൂടുതൽ വിവരങ്ങൾക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ  സേവനം), കൊല്ലം (0474-2791373) എന്നീ  നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News