Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഈദ് ആഘോഷിക്കാൻ ഖത്തറിലെ പാർക്കുകൾ ഒരുങ്ങുന്നു,ഭക്ഷണ ശാലകളിൽ പരിശോധന ഊർജിതമാക്കും

April 28, 2022

April 28, 2022

ദോഹ: പെരുന്നാൾ ആഘോഷങ്ങൾക്കായി രാജ്യത്തെ പാർക്കുകളും ഈദ്ഗാഹുകളും സജ്ജീകരിക്കുന്നതായി ദോഹ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാൻ ഭക്ഷണ ശാലകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധന ശക്തമാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

ഷോപ്പിംഗ് കോമ്പ്ലെക്സുകളും ബേക്കറികളും മാംസ കടകളും പരിശോധിക്കാൻ വെറ്ററിനറി ഡോക്ടർമാർ അടങ്ങുന്ന ഒരു പ്രത്യേക സംഘം ദോഹ മുനിസിപ്പാലിറ്റി രൂപീകരിച്ചിട്ടുണ്ട്.

പെരുന്നാൾ പ്രാമാണിച്ച് പരിശോധന കർശനമാക്കുന്നതിന് പുറമെ പൊതുഇടങ്ങളും റോഡുകളും വൃത്തിയാക്കാൻ അൽ റയ്യാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. നിരവധി ഭക്ഷണ ശാലകളിലും ബേക്കറികളിലും പരിശോധന നടത്തി.അൽ സൈലിയ സെൻട്രൽ വെജിറ്റബിൾ മാർകെറ്റിൽ പരിശോധന കർശനമാക്കും.

പൊതുജനങ്ങളിൽ നിന്ന് പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.അൽ ഷമാൽ, ഉം സലാൽ മുനിസിപ്പാലിറ്റികളും പെരുന്നാളിന് തായ്യാറെടുക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News