Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കോവിഡിൽ പെരുവഴിയിലായത് പത്തുലക്ഷത്തിലധികം പ്രവാസികൾ,തിരിച്ചെത്തിയവരിൽ കൂടുതലും സൗദി,യു.എ.ഇ,ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്ന്

July 04, 2021

July 04, 2021

തിരുവനന്തപുരം : കഴിഞ്ഞ 13 മാസത്തിനിടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിലേക്ക് തിരികെ എത്തിയത് 14.63 ലക്ഷം പ്രവാസികള്‍. ഇതില്‍ 10.45 ലക്ഷം ആളുകള്‍ തൊഴിലില്ലായ്മയാണ് മടക്കത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരമാണിത്.

വിസയുടെ കാലാവധി തീര്‍ന്നതിനാലാണ് 2.90 ലക്ഷം പേര്‍ മടങ്ങിയത്. ബാക്കിയുള്ളവര്‍ കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരാണ്.കുറഞ്ഞത് 20 ലക്ഷം കേരളിയരെങ്കിലും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.8.4 ലക്ഷം പ്രവാസികളാണ് 2020 മേയ്-ഡിസംബര്‍ കാലയളവില്‍ തിരികെയെത്തിയത്. എന്നാല്‍ അടുത്ത ആറ് മാസമായപ്പോഴേക്കും ഏകദേശം ഇരട്ടിയോളമായി മടങ്ങിയെത്തിയവരുടെ കണക്ക്.

യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നാണ് 96 ശതമാനം പേരും. ഇതില്‍ 8.6 ലക്ഷം ആളുകള്‍ യു.എ.ഇയില്‍ നിന്ന് മാത്രം തിരികെയെത്തിയവരാണ്.55,960 പേര്‍ മാത്രമാണ് മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്ന് കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.


Latest Related News