Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കോവിഡ് 19 ,ഖത്തറിൽ ശിഷാ-ഹുക്കാ റെസ്റ്റോറന്റുകൾക്ക് വിലക്ക് 

March 11, 2020

March 11, 2020

ദോഹ : കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഖത്തറിലെ മുഴുവൻ ശിഷാ-ഹുക്കാ റെസ്റ്റോറന്റുകൾക്കും വിലക്ക്  ഏർപ്പെടുത്തി.കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. സൂഖ് വാഖിഫ്,കത്താറാ തുടങ്ങി വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളിൽ നിലവിൽ നിരവധി ഹുക്കാ-ശിഷാ റസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ശിഷാ സൗകര്യമുള്ള മറ്റ് റെസ്റ്റോറന്റുകൾക്കും പൊതുജനാരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.

പുകവലിക്കായി ശിഷയും ഹുക്കകളും അനുവദിക്കരുതെന്ന് സൂക്ക് വാഖിഫിലെയും കത്താറ കൾച്ചറൽ വില്ലേജിന്റെയും മാനേജ്‌മെന്റുകൾ അവരുടെ പരിധിയിലുള്ള സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഖത്തറിൽ ഇതുവരെ 24 പേർക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


Latest Related News