Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
തൃശൂരിൽ അച്ഛനെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയത് മുൻ പ്രവാസി, ഒടുവിൽ പോലീസിൽ കീഴടങ്ങി

April 11, 2022

April 11, 2022

തൃശൂർ : വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അച്ഛനെയും അമ്മയെയും നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ മുൻ പ്രവാസി അറസ്റ്റിൽ. മറ്റത്തൂർ ഇഞ്ചക്കുണ്ടിൽ അനീഷ് (38) വയസാണ് പിടിയിലായത്. ഇയാൾ കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി സ്വമേധയാ കീഴടങ്ങുകയായിരുന്നു. അനീഷിനെ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 

ടാപ്പിംഗ് തൊഴിലാളികളായ സുബ്രഹ്മണ്യൻ (68), ഭാര്യ ചന്ദ്രിക (63) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച കുറ്റകൃത്യം അരങ്ങേറിയത്. വീടിന്റെ തൊട്ടുമുന്നിലായി അമ്മ മാവിൻ തൈ നടാൻ ശ്രമിച്ചത് അനീഷ് എതിർത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അമ്മയുമായി അനീഷ് വാക്കുതർക്കത്തിൽ ഏർപ്പെട്ടതോടെ പിതാവ്‌ പ്രശ്നത്തിൽ ഇടപെട്ടു. പിന്നാലെയാണ് അനീഷ് ഇരുവരെയും തൂമ്പ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഭയന്നോടിയ ഇരുവരെയും വെട്ടുകത്തിയുമായി പിന്തുടർന്ന അനീഷ്, നടുറോഡിലിട്ട് ഇരുവരെയും വെട്ടിക്കൊന്നു. മാതാവിന്റെ ശരീരം വെട്ടുകളേറ്റ് വികൃതമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഏറെ കാലം വിദേശത്ത് ജോലി ചെയ്തിരുന്ന അനീഷ്, അഞ്ചുവർഷം മുൻപാണ് പ്രവാസം മതിയാക്കി നാട്ടിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യാൻ ആരംഭിച്ചത്.


Latest Related News