Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ കുറഞ്ഞ കാലയളവിലേക്കുള്ള താൽകാലിക തൊഴിൽ വിസകൾ ഉടൻ അനുവദിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം 

November 29, 2019

November 29, 2019

ദോഹ : ഖത്തറിൽ ചല പ്രത്യേക തൊഴിൽ മേഖലകളിൽ ചുരുങ്ങിയ കാലയളവിലേക്കുള്ള താത്കാലിക തൊഴിൽ വിസകൾ ഉടൻ അനുവദിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം. ഭരണ വികസന തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് താത്കാലിക വിസകൾ അനുവദിക്കുക.ലൈസൻസുള്ള തൊഴിൽ ഉടമകൾ,വാണിജ്യ സ്ഥാപനങ്ങൾ,സ്വകാര്യ കമ്പനികൾ എന്നിവർക്ക് ഇത്തരം വിസയ്ക്കായി അപേക്ഷിക്കാം. ഒറ്റതവണത്തേക്കുള്ള താത്കാലിക വിസയുടെ കാലാവധി ഒരു മാസം മുതൽ രണ്ടുമാസം വരെയായിരിക്കും. ദോഹയിൽ നിന്ന് ഒരു തവണ രാജ്യത്തിന് പുറത്തു പോകുന്നതോടെ വിസ അസാധുവാകും.

മൾട്ടി എൻട്രിയിലുള്ള താത്കാലിക തൊഴിൽ വിസകൾക്ക് മൂന്നു മുതൽ ആറു മാസം വരെ കാലാവധിയുണ്ടാകും.ഈ കാലപരിധിക്കുള്ളിൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്താലും അതേവിസയിൽ തന്നെ നിശ്ചിത കാലപരിധിക്കുള്ളിൽ രാജ്യത്ത് പ്രവേശിക്കാം. ചില അടിയന്തിര ജോലികൾ പൂർത്തിയാക്കുന്നതിനും പ്രത്യേക സമയപരിധിയുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനും സാധാരണ തൊഴിൽ വിസയുടെ നടപടികൾ ഇല്ലാതെ തന്നെ ആവശ്യമായ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ ഇത് സഹായകമാവും. നിലവിൽ ഓൺ അറൈവൽ വിസയിലോ സന്ദർശക വിസയിലോ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് ജോലി ചെയ്യാൻ നിയമപരമായി അനുവാദമില്ല.

നിക്ഷേപക സൗഹൃദ രാജ്യമായി ഖത്തറിനെ മാറ്റാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. താത്കാലിക തൊഴിൽ വിസകൾ അനുവദിക്കുന്ന കാര്യം നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും എപ്പോൾ നടപ്പിലാക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതിനിടെയാണ് പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമ അക്കൗണ്ട് വഴി അറിയിച്ചത്.

 


Latest Related News