Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ സ്‌കൂൾ ഒളിമ്പിക്‌സ് : എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി

May 23, 2022

May 23, 2022

ദോഹ: ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ നടന്ന സ്കൂള്‍ ഒളിമ്പിക് അത്ലറ്റിക് മീറ്റില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകൾ പങ്കെടുത്ത ഒളിമ്പിക്സിൽ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒൻപത് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് എം.ഇ.എസിലെ വിദ്യാര്‍ഥികള്‍ ഓവറോള്‍ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ഫുട്ബാളില്‍ എം.ഇ.എസ് ടീം സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ കടന്ന ഏക സ്വകാര്യ സ്കൂളും എം.ഇ.എസായിരുന്നു.

ഉമര്‍ സലിം, നിഹാല്‍ ഹക്കീം, മുഹമ്മദ് റോഷന്‍, നിഖില്‍ മനോജ്കുമാര്‍, നിദാല്‍ ടി. യഹ്യ, ജോയല്‍ ഷിബു, അബ്ദുല്‍ റഹ്മാന്‍ ബെയ്ഗ്, അമീന്‍, ഖലീദ് എന്നിവര്‍ സ്വര്‍ണം നേടി. നിദാല്‍, ജോയല്‍ ഷിബു, ഉമര്‍ സലീം, മുഹമ്മദ് റോഷന്‍, ജാസിം അലി അക്ബര്‍, നിഹാല്‍ ഹക്കീം, മുഹമ്മദ് ആദില്‍ എന്നിവര്‍ വെള്ളിയും സയിദ് ഫയാസുദ്ദിന്‍, മുഹമ്മദ് റോഷന്‍ എന്നിവര്‍ വെങ്കലവും സ്വന്തമാക്കി. മികച്ച നേട്ടം കൊയ്ത ടീം അംഗങ്ങളെ എം.ഇ.എസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ അഭിനന്ദിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News