Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
നിയമങ്ങൾ പാലിച്ചില്ല, ഖത്തറിൽ 12 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

February 17, 2022

February 17, 2022

ദോഹ : തൊഴിലാളികളെ റിക്രൂട്ട്ചെയ്യുന്നതിന്റെ നിയമവശങ്ങളിൽ വീഴ്ചകൾ വരുത്തിയ റിക്രൂട്ട്മെന്റ്സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 തൊഴിൽ റിക്രൂട്ട്മെന്റ് ഓഫീസുകളാണ് അടച്ചുപൂട്ടിയത്. ഇവയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്‌തു. 


ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനുള്ള പരമാവധി തുക, തൊഴിലാളികളുടെ ഗ്യാരന്റി നീട്ടാനുള്ള തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയിൽ സംശയങ്ങൾ ഉള്ളവർ ഔദ്യോഗിക ഇമെയിൽ മുഖേനയോ, 40288101 എന്ന ഹോട്ട് ലൈൻ നമ്പറിലൂടെയോ സംശയനിവാരണം നടത്തണമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി അറിയിക്കാനും മന്ത്രാലയം നിർദേശിച്ചു.


Latest Related News