Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കുവാഖ് രക്തദാന ക്യാമ്പ് മാർച് 25ന്,ഇപ്പോൾ രജിസ്റ്റർ ചെയ്യാം

March 20, 2022

March 20, 2022

ദോഹ : ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് നടത്തിവരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി "രക്തദാനം  മഹാദാനം'' എന്ന സന്ദേശമുയർത്തി ഹമദ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 25ന്  വെള്ളിയാഴ്ച രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 1:00 വരെ ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിലാണ്  രക്തദാന ക്യാമ്പ് നടക്കുക.കുവാഖുമായി സഹകരിച്ച് രക്തം നൽകാൻ തയ്യാറുള്ളവർ ഈ ലിങ്ക് വഴിയോ (ഇവിടെ ക്ലിക്ക് ചെയ്യുക) താഴെ കാണുന്ന നമ്പറുകളിൽ വിളിച്ചോ രജിസ്റ്റർ ചെയ്യണം. വിളിക്കേണ്ട നമ്പറുകൾ :  അമിത്ത് രാമകൃഷ്ണൻ 66832827,  മനോഹരൻ  55459986.

രക്തദാതാക്കൾക്ക് നസീം മെഡിക്കൽ സെന്റർ നൽകുന്ന സൗജന്യ കൺസൾട്ടിംഗ് വൗച്ചർ നൽകുമെന്നും സംഘാടകർ അറിയിച്ചു.

രക്തദാനത്തിനുള്ള നിബന്ധനകൾ :
1) രക്തദാതാവ് 18നും 65നും വയസ്സിനിടയിൽ പ്രായം ഉള്ളവരായിരിക്കണം.

2) വിട്ടുമാറാത്ത ഹൃദയം, ശ്വാസകോശം അല്ലെങ്കിൽ രക്തചംക്രമണ രോഗങ്ങൾ എന്നിവ ഉണ്ടാകരുത്.

3) ദാതാക്കൾ വിളർച്ചയോ ഇൻസുലിൻ ആശ്രിതരോ രക്താതിമർദ്ദമോ ഉള്ളവർ ആയിരിക്കരുത്.

4) ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ എന്നിവർ രക്തം ദാനം ചെയ്യരുത്.

5) രക്തം നേരത്തെ ദാനം ചെയ്തിട്ട് 8 ആഴ്ച (56 ദിവസം) കഴിഞ്ഞിരിക്കണം.

6) കോവിഡ് പോസിറ്റീവ് ആയിരുന്ന വ്യക്തികൾ നെഗറ്റീവ് ആയി 2 ആഴ്ച കഴിഞ്ഞിരിക്കണം.

7) കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഏഷ്യൻ രാജ്യങ്ങളിലേക്കും 1 മാസത്തിനുള്ളിൽ ജി.സി.സി & യൂറോപ്പ് രാജ്യങ്ങളും യാത്രചെയ്തവർക്കു രക്തദാനം സാധ്യമല്ല.അതേസമയം, കോവിഡ് വാക്സിനേഷൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്കും, സ്വീകരിക്കാൻ പോകുന്നവർക്കും രക്തദാനം നല്കുന്നതിന് തടസ്സമില്ല. (ശാരീരിക അസ്വസ്ഥതകൾ ഇല്ലെങ്കിൽ)

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News