Breaking News
മസ്കത്തിൽ റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു,കെട്ടിടം തകർന്ന് രണ്ട് മരണം | മുപ്പത്തിനാലാമത് അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ബാഗ്ദാദിലേക്ക് തിരിച്ചു | ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ കമ്മിറ്റി ജില്ലാതല നീന്തൽ മത്സരം സംഘടിപ്പിച്ചു | ഖത്തറിലെ ദീർഘകാല പ്രവാസിയും എച്.എം.സി ജീവനക്കാരനുമായിരുന്ന ടി വി പി അഹമദ് നാട്ടിൽ നിര്യാതനായി | മെസ്സിയുടെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങാൻ കാരണ റിപ്പോർട്ടർ ചാനലെന്ന് സംസ്ഥാന കായിക മന്ത്രി | മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സഫാരി സൈനുൽ ആബിദീന് കെഎംസിസി ഖത്തർ സ്വീകരണം ഇന്ന് | ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ചരിത്ര നേട്ടം, | കാസർകോട് ഉദുമ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി | സ്‌പോൺസർമാർ പറഞ്ഞുപറ്റിച്ചു,മെസ്സിയും സംഘവും കേരളത്തിൽ കളിക്കില്ല | മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു |
കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ മടക്കം,വിമാനസർവീസുകളുടെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ

August 25, 2021

August 25, 2021

കുവൈത്ത് സിറ്റി : ഇന്ത്യ,ഈജിപ്ത് തുടങ്ങിയ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസുകളുടെ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.വ്യാഴാഴ്ച മുതൽ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് നേരത്തെ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് ഡി.ജി.സി.എ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

ഇന്ത്യയിൽ നിന്നോ ഈജിപ്തിൽ നിന്നോ അടുത്തിടെ മന്ത്രിസഭ യാത്രാനുമതി നൽകിയ രാജ്യങ്ങളിൽ നിന്നോ പ്രവർത്തിക്കുന്ന ഒരു എയർലൈനും ഇതുവരെ സർവീസിനുള്ള അനുമതി നൽകിയിട്ടില്ലെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ എയർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടമെന്റ് ഡയറക്റ്റർ അബ്ദുല്ല ഫാഡൂസ് അൽ രാജ്‌ഹി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.നിലവിൽ ലഭ്യമായ സീറ്റുകളുടെ ശേഷി അനുസരിച്ച് ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ പ്രവർത്തന പദ്ധതി തയാറാക്കുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.പദ്ധതി പൂർത്തിയായാൽ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 


Latest Related News