Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കേരളത്തിൽ ഇനി രോഗലക്ഷണമുള്ള പ്രവാസികൾക്ക് മാത്രം കൊറന്റൈൻ

February 04, 2022

February 04, 2022

തിരുവനന്തപുരം : വിദേശത്ത് നിന്നെത്തുന്നവർക്കുള്ള കൊറന്റൈൻ മാനദണ്ഡങ്ങളിൽ കേരളം അയവുവരുത്തി. ഇനിമുതൽ, വിദേശത്ത് നിന്നെത്തുന്നവർ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കൊറന്റൈൻ ഇരിക്കേണ്ടതുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 

വിദേശത്ത് നിന്നും എത്തുന്നവരിൽ, രോഗലക്ഷണമുള്ള വ്യക്തികൾക്ക് മാത്രമാവും ഇനി മുതൽ സമ്പർക്കവിലക്ക് ഏർപ്പെടുത്തുക. വിമാനത്താവളങ്ങളിൽ റാപിഡ് പരിശോധന അടക്കമുള്ള പരിശോധനകൾക്ക് അമിത തുക ഈടാക്കുന്നത് നിയന്ത്രിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാജ്യാന്തര യാത്ര കഴിഞ്ഞെത്തുന്നവർ എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തണമെന്ന നിബന്ധനയും പുനഃപരിശോധിക്കും.


Latest Related News