Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
പ്രവാസികളെ ലക്ഷ്യമാക്കി ഓൺലൈൻ ലോട്ടറി തട്ടിപ്പ്,മുന്നറിയിപ്പുമായി കേരളാ പോലീസ്

February 11, 2023

February 11, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം: ലോട്ടറികളുടെ പേരില്‍ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച്‌ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്.

സംസ്ഥാന ലോട്ടറിയുടെ പേരില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംബന്ധിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അന്യസംസ്ഥാനക്കാരും പ്രവാസികളുമാണ് പ്രധാന ഇരകളെന്നും പോലീസ് അറിയിച്ചു. കേരള ലോട്ടറിയുടെ അവസാന അക്ക പ്രവചന മത്സരം, സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ മത്സരം വ്യാജ ഓണ്‍ലൈന്‍ സൈറ്റ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സമ്മാനം ഉറപ്പാകുമെന്ന വാഗ്ദാനം എന്നിങ്ങനെ പലതരം തട്ടിപ്പാണ് നടക്കുന്നത്.

ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ചിത്രങ്ങളോ നറുക്കെടുപ്പ് നമ്ബറുകളോ നവമാധ്യമങ്ങളായ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയവയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍ പോലും വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണ്. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്പന തട്ടിപ്പില്‍ വീഴാതിരിക്കുക. ലോട്ടറി ടിക്കറ്റ് എടുക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഏജന്റില്‍ നിന്നും നേരിട്ട് തന്നെ എടുക്കണമെന്നാണ് നിര്‍ദ്ദേശം.

കേരള ഭാഗ്യക്കുറിയുടെ പേരില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വിധത്തില്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് ലോട്ടറി നിയമങ്ങള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ കടുത്ത ശിക്ഷ ലഭിക്കാം. ഭാഗ്യക്കുറി ടിക്കറ്റുകളില്‍ കൃത്രിമം കാട്ടി സമ്മാനത്തിന് ഹാജരാക്കുക, വ്യാജമായ അവകാശവാദം ഉന്നയിക്കുകയും എന്നിവയും ശിക്ഷാര്‍ഹമാണ്. 1998 ലെ ലോട്ടറി റെഗുലേഷന്‍ ആക്‌ട്/ കേരള ലോട്ടറി ഭേദഗതി ചട്ടങ്ങള്‍ എന്നിവ പ്രകാരം കുറ്റവാളികള്‍ക്ക് രണ്ടു വര്‍ഷം കഠിനതടവും പിഴയും രണ്ടും കൂടിയോ ശിക്ഷ ലഭിക്കാമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News