Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
വധശിക്ഷയിൽ നിന്നും മോചനം കാത്ത് നിമിഷ : സംസ്ഥാന സർക്കാർ ഇടപെടും

March 17, 2022

March 17, 2022

തിരുവനന്തപുരം : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ പരിശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2017 ൽ യമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിമിഷ അപ്പീൽ നൽകിയെങ്കിലും, ഇക്കഴിഞ്ഞ ജനുവരിയിൽ വാദം കേട്ട സനായിലെ കോടതി ശിക്ഷ ശരിവെച്ചു.

ഇതോടെയാണ് പ്രശ്നത്തിൽ നയപരമായി ഇടപെടണമെന്ന അഭ്യർത്ഥനയുമായി നിമിഷയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടത്. വിഷയത്തിൽ ചെയ്യാൻ കഴിയുന്നതൊക്കെയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി നിമിഷയുടെ മാതാവ് പ്രേമകുമാരി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും നിമിഷയുടെ കുടുംബാംഗങ്ങൾ ചർച്ച നടത്തിയിരുന്നു. 2017 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ സ്വദേശിയായ തലാൽ അബ്ദുമഹ്ദിയെ നിമിഷ കൊലപ്പെടുത്തി വാട്ടർടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. സഹായവാഗ്ദാനവുമായി വന്ന ശേഷം, തന്റെ പാസ്പോർട്ട് കൈക്കലാക്കിയ തലാലിന്റെ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ കോടതിയിൽ മൊഴി നൽകിയത്.


Latest Related News