Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഇടുക്കി സ്വദേശി ഖത്തറിൽ നിര്യാതനായി

February 12, 2022

February 12, 2022

ദോഹ : ഇടുക്കി ജില്ലയിലെ ബാലഗ്രാം സ്വദേശിയായ ഹാഷിം അബ്ദുൾ ഹഖ് ഖത്തറിൽ മരണമടഞ്ഞു. 32 വയസായിരുന്നു. അൽക്കീസയിലെ താമസസ്ഥലത്ത് വെച്ചാണ് ഹാഷിം മരണപ്പെട്ടത്. മരണകാരണം വ്യക്തമല്ല.

അക്രോ ബാറ്റ് ലിമോസിൻ കമ്പനിയിൽ ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അവിവാഹിതനായ ഹാഷിം, അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഒടുവിലായി നാട് സന്ദർശിച്ചതെന്ന് സുഹൃത്തുക്കൾ അറിയിച്ചു. 10 വർഷം മുൻപാണ് ഇയാൾ ഖത്തറിൽ ജോലിക്കെത്തിയത്. അബ്ദുൾ ഹഖ് - റൈഹാനത്ത് ദമ്പതികളുടെ മകനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കും.


Latest Related News