Breaking News
കാസർകോട് ഉദുമ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി | സ്‌പോൺസർമാർ പറഞ്ഞുപറ്റിച്ചു,മെസ്സിയും സംഘവും കേരളത്തിൽ കളിക്കില്ല | മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു | പ്രവാസികള്‍ക്കായി ഇനി നോര്‍ക്ക പോലീസ് സ്റ്റേഷനും; നോര്‍ക്ക കെയര്‍ ജൂണ്‍ മുതല്‍ | ദുബായിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം നാട്ടിലെത്തിച്ചു | ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ,സൂഖ് വാഖിഫിൽ നടക്കാനിറങ്ങിയ ട്രംപിനെ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങൾ | സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് | ട്രംപ് മടങ്ങി,യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം | ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |
ജിദ്ദ കെ.എം.സി.സി നേതാവ് മുനീർ വടക്കുമ്പാട് നിര്യാതനായി

November 18, 2020

November 18, 2020

ജിദ്ദ: ജിദ്ദ കെ.എം.സി.സി കടലുണ്ടി പഞ്ചായത്ത് പ്രസിഡന്‍റ് മുനീര്‍ വടക്കുമ്പാട് (49) ജിദ്ദയില്‍ നിര്യാതനായി. കോഴിക്കോട് കടലുണ്ടി വടക്കുമ്പാട് സ്വദേശിയാണ്. ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളുടെ റൂമില്‍ താമസിച്ച മുനീര്‍ ഭക്ഷണം കഴിച്ച്‌ രാത്രി വൈകി ഉറങ്ങിയതായിരുന്നു. ബുധനാഴ്ച്ച രാവിലെ സുഹൃത്തുക്കള്‍ ജോലിക്ക് പോയ ശേഷം ഉച്ചയായിട്ടും ജോലിക്കെത്താത്ത മുനീറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുക്കാതെയായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹത്തെ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

15 വര്‍ഷമായി ജിദ്ദയിലും റിയാദിലുമായി ജോലി ചെയ്തിരുന്ന മുനീര്‍ നാട്ടില്‍ മുസ്ലിംലീഗിന്റെയും സൗദിയില്‍ കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.

ബേപ്പൂര്‍ മണ്ഡലം എം.എസ്.എഫ് മുന്‍ ജനറല്‍ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്ലിംലീഗ് മുന്‍ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുന്‍ ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു.

പിതാവ്: കൊടക്കാട്ടകത്ത് മുഹമ്മദുണ്ണി, മാതാവ്: ബീഫാത്തിമ, ഭാര്യ: ബുഷ്‌റ, മക്കള്‍: നിമിയ ശെറിന്‍, നെഷ്മിയ, അഹ്ബാന്‍ മുനീര്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മരണാന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ മുഹമ്മദ്‌കുട്ടി പാണ്ടിക്കാട്, ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി സാലിഹ് പൊയില്‍തൊടി എന്നിവര്‍ രംഗത്തുണ്ട്.

മുനീറിന്റെ നിര്യാണത്തില്‍ കെ.എം.സി.സി നേതാക്കളായ അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്ബ്ര, ലത്തീഫ് കളരാന്തിരി, സൈനുല്‍ ആബിദീന്‍ മണ്ണൂര്‍, സിദ്ദീഖ് പാണ്ടികശാല, നാസര്‍ മുല്ലക്കല്‍, അഷ്‌റഫ് കൊങ്ങയില്‍, സാലിഹ് പൊയില്‍തൊടി എന്നിവര്‍ അനുശോചിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News