Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കീഴടങ്ങാതെ മലയാളത്തിന്റെ അതുല്യനടൻ,ജഗതി ശ്രീകുമാർ വേഷമിടുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി 

April 22, 2021

April 22, 2021

തിരുവനന്തപുരം : മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. സംവിധായകന്‍ കുഞ്ഞുമോന്‍ താഹ കഥയെഴുതി സംവിധാനം ചെയ്യുന്ന 'തേന്‍ മഴ തേന്‍ മഴ' എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്.

കറിയാച്ചന്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജഗതിയുടേത്. ജഗതിയുടെ വീട്ടില്‍ വെച്ച്‌ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സംവിധായകന്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു.

രാജേഷ് കോ ബ്രോ അവതരിപ്പിക്കുന്ന ഉലുവാച്ചി എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷമാണ് ജഗതി ചെയ്യുന്നത്. ശരീരഭാഷ കൊണ്ട് ശക്തമായി തന്നെ കറിയാച്ചന്‍ എന്ന കഥാപാത്രത്തെ ജഗതി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

കൊല്ലം വയനാട് തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗലീഫ കൊടിയില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം കുഞ്ഞു മോഹന്‍ താഹ, എ വി ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

ജഗതി ശ്രീകുമാര്‍, കോബ്ര രാജേഷ്, മാള ബാലകൃഷ്ണന്‍, പി ജെ ഉണ്ണികൃഷ്ണന്‍, സൂരജ് സാജന്‍, ആദര്‍ശ്, ലക്ഷ്മി പ്രിയ, സ്‌നേഹ അനില്‍, ലക്ഷ്മി അശോകന്‍, സൈഫുദ്ദീന്‍, ഡോക്ടര്‍ മായ, സജിപതി, കബീര്‍ദാസ്, ഷറഫ് ഓയൂര്‍, അശോകന്‍ ശക്തികുളങ്ങര കണ്ണന്‍ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം, രാജേഷ് പിള്ള, സുരേഷ് പുതുവല്‍, ബദര്‍ കൊല്ലം ഉണ്ണി സ്വാമി പുഷ്പ ലതിക ബേബി സ്‌നേഹം ബേബി പാര്‍വതി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News