Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഐ.എസ്.സി ഫുട്ബോൾ ടൂർണമെന്റിന് ആവേശത്തുടക്കം

September 21, 2021

September 21, 2021

ദോഹ: ഇന്ത്യന്‍ എംബസിയുടെ അനുബന്ധസംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐഎസ്‌സി)സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. ഐസിസി പ്രസിഡന്റ് ഡോ. മോഹൻ തോമസാണ് സെപ്റ്റംബർ 17 ന് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നോർത്ത് അറ്റ്ലാന്റിക്ക് കോളേജ് ആദ്യമത്സരത്തിന് വേദിയായി. 

ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ അഡ്വ വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ. മുഹമ്മദ്‌ ഈസ, ഐ.എസ്‌.സി ഹെഡ് ഓഫ് ഫുട്‌ബോള്‍ ജോണ്‍ ദേസ, വൈസ് പ്രസിഡന്റ്റ് ഷെജി വലിയകത്ത്,ജന. സെക്രട്ടറി ടി.എസ്. ശ്രീനിവാസ്,ഹെഡ്‌ഓഫ്ഫിനാന്‍സ് റുക്കിയ പച്ചിസ,സെക്രട്ടറി രാജേഷ് കണ്ണന്‍, മാനേജിംഗ് കമ്മിറ്റി മെമ്പര്‍മാരായ സഫീറുര്‍ റഹ്മാന്‍, കെ.വി. ബോബന്‍, അനില്‍ ബോലൂര്‍, അഡ്വൈസറി കൗണ്‍സില്‍ മെമ്പര്‍മാരായ സിപ്പി ജോസ്, ഡോ. മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടൂര്‍ണമെന്റിന്റെ നോക്ക് ഔട്ട് റൗണ്ട് മത്സരങ്ങള്‍ 24ന് നടക്കും. ഒക്ടോബര്‍ 8ന് എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഫൈനല്‍ മത്സരവും സമാപന ചടങ്ങും നടക്കും.


Latest Related News