Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഇന്ത്യാ- യു.എ.ഇ വിമാനയാത്ര പുനരാരംഭം:സര്‍ക്കാരിന്റെ തീരുമാനത്തിനനുസരിച്ചെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍

July 22, 2021

July 22, 2021

ദുബൈ: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് യാത്രാ വിമാന സര്‍വീസ്  പുനരാരംഭിക്കാനുള്ള തീരുമാനം ഫെഡറല്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കുമെന്ന് എമിറേറ്റ്സിലെ  ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.യാത്രാ വിലക്ക്  അവസാനിക്കുന്ന  തീയതി പ്രഖ്യാപിക്കാന്‍ എയര്‍ലൈനിന് പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.  എമിറേറ്റ്‌സ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അദ്നാന്‍ കാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്.  
ഇന്ത്യയും യുഎഇയും തമ്മില്‍ എപ്പോള്‍ വിമാനങ്ങള്‍ വീണ്ടും തുറക്കുമെന്ന് അന്തിമ ടൈംലൈന്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഇത് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഉത്തരവിനെ ആശ്രയിച്ചിരിക്കും എന്നിരുന്നാലും യാത്ര പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ. യാത്രക്കാര്‍ക്കായി ഈ റൂട്ട് തുറക്കാനുള്ള  ആഗ്രഹം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ന് മിയാമിയിലേക്ക് എമിറേറ്റ്‌സ് ആദ്യമായി പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി  മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള  യാത്ര ഈ വര്‍ഷം ഏപ്രില്‍ മുതലാണ് എമിറേറ്റ്‌സ് നിര്‍ത്തിവച്ചത്.  ഈ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ രാജ്യത്തേക്ക് തിരികെ വരാന്‍ കാത്തിരിക്കയാണ്.

 

 


Latest Related News