Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിന് മേലുള്ള എല്ലാ സമ്മർദങ്ങളെയും അപലപിക്കുന്നതായി ഹസൻ റൂഹാനി 

December 19, 2019

December 19, 2019

തെഹ്റാൻ : ക്വലാലംപൂർ ഉച്ചകോടിക്ക് മുന്നോടിയായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറും ഇറാനും തമ്മിലുള്ള ബന്ധം ശക്തമാക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞ റൂഹാനി ഏതു സാഹചര്യത്തിലും ഖത്തറിനൊപ്പം ഉറച്ചുനിൽക്കുമെന്നും കൂടിക്കാഴ്ചയിൽ  വ്യക്തമാക്കി. ഇറാനുമായുള്ള വാണിജ്യ- സാമ്പത്തിക സഹകരണം വർധിപ്പിക്കണമെന്ന് റൂഹാനി ഖത്തർ അമീറിനോട് ആവശ്യപ്പെട്ടു.

ഇറാനുമായുള്ള സഹകരണത്തിൽ സന്തുഷ്ടി രേഖപ്പെടുത്തിയ ഖത്തർ അമീർ ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും റൂഹാനിയെ അറിയിച്ചു. ഉപരോധവുമായി ബന്ധപ്പെട്ട് ഖത്തറിന് നൽകിയ സഹകരണത്തിന് അമീർ നന്ദി അറിയിച്ചു. 

ആഗോള മുസ്‌ലിംകൾ നേരിടുന്ന ഇസ്‌ലാമോഫോബിയ,ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് മലേസ്യൻ പ്രസിഡന്റ് ഡോ.മഹാതിർ മുഹമ്മദ് വിളിച്ചുചേർത്ത ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ഖത്തർ അമീർ ക്വലാലംപൂരിൽ എത്തിയത്.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.

 


Latest Related News