Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ജാഗ്രതയോടെ ഖത്തർ കസ്റ്റംസ്,വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങൾക്കൊപ്പം കടത്താൻ ശ്രമിച്ച ഹഷീഷ് പിടികൂടി

August 04, 2022

August 04, 2022

ദോഹ : ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ,ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി.വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ അടങ്ങിയ എയർ കാർഗോയിൽ നിന്നാണ് 280 ഗ്രാം ഹഷീഷ് തപാൽ കൺസൈൻമെന്റ് കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥർ പിടികൂടിയത്.

ഇരുമ്പ് കൊണ്ടുള്ള സ്പെയർ പാർട്സ് അടങ്ങിയ ഷിപ്പ്മെന്റ് ട്യൂബിനുള്ളിൽ ഒളിപ്പിച്ച നിലയിലുള്ള മയക്കുമരുന്നിന്റെ ചിത്രങ്ങൾ കസ്റ്റംസ് ട്വിറ്ററിൽ പങ്കുവെച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്ന് 2716 മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News