Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഹമദ് ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയ്ക്ക് കൂടുതൽ സൗകര്യമൊരുക്കും

January 01, 2022

January 01, 2022

ദോഹ : ഖത്തറിൽ കോവിഡ് രോഗബാധ ഉള്ളവരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ഹമദ് ഹോസ്പിറ്റലിൽ കൂടുതൽ രോഗികളെ ഉൾക്കൊള്ളിക്കാൻ സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിൽ തീവ്രപരിചരണ വിഭാഗത്തിന്റെ തലവനായ ഡോക്ടർ അഹമ്മദ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. ഹമദിന് കീഴിലുള്ള പകർച്ചവ്യാധി ചികിത്സാസെന്റർ, ഹസം മെബൈറിക് ഹോസ്പിറ്റൽ, ഫീൽഡ് ഹോസ്പിറ്റൽ, ക്യൂബൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് നിലവിൽ കോവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ആശുപത്രികളെ കോവിഡ് ചികിത്സയ്ക്ക് സജ്ജമാക്കുമെന്നാണ് ഡോക്ടർ അഹമ്മദ് അറിയിച്ചത്. 

'കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു എന്ന യാഥാർഥ്യവുമായി നമ്മൾ പൊരുത്തപ്പെടേണ്ടതുണ്ട്. അതിന് ആനുപാതികമായി ആശുപത്രികളിലും കൂടുതൽ ഇടം വേണ്ടിവന്നേക്കാം. അത്തരമൊരു ഘട്ടം വന്നാൽ നേരിടാൻ ഹമദ് മെഡിക്കൽ കോർപറേഷൻ സജ്ജരാണ്'- ഡോക്ടർ കൂട്ടിച്ചേർത്തു. രാജ്യം നിലവിൽ നേരിടുന്നത് പുതിയൊരു കോവിഡ് തരംഗമാണെന്നും, മാസ്ക് അടക്കമുള്ള മുൻകരുതൽ നടപടികളിൽ വീഴ്ച വരുത്തരുതെന്നും ഡോക്ടർ ഓർമിപ്പിച്ചു.


Latest Related News