Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കോവിഡ് കുറയുന്നു, ഹമദ് മെഡിക്കൽ കോർപറേഷനിലെ സന്ദർശകവ്യവസ്ഥയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

February 15, 2022

February 15, 2022

ദോഹ : രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായി കുറവുകൾ രേഖപ്പെടുത്തിയതോടെ ഹമദ് മെഡിക്കൽ കോർപറേഷനിലെ സന്ദർശനവ്യവസ്ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് മുതൽ, കോവിഡ് ഇതര അസുഖങ്ങൾ കാരണം അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളെ രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെ സന്ദർശിക്കാം.  

ഇഹ്തിറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ രോഗികളെ സന്ദർശിക്കാൻ അനുമതി ലഭിക്കൂ. ഹമദ് മെഡിക്കൽ കോർപറേഷനിൽ പ്രവേശിക്കുന്ന സമയം മുതൽ മാസ്ക് അണിയുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുതമാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഒരുസമയം പരമാവധി രണ്ടുപേർക്കാണ് രോഗികളെ സന്ദർശിക്കാൻ അനുമതി ലഭിക്കുക.


Latest Related News