Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
രക്തദാനത്തിന് ആഹ്വാനം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

June 13, 2021

June 13, 2021

ദോഹ: നാളെ നടക്കുന്ന ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് ആഹ്വാനം. രക്തദാനം നടത്തുന്നവര്‍ മഹത്തായ ഒരു സേവനമാണ് ചെയ്യുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ മെഡിസിന്‍ ആന്റ് പാത്തോളജി വിഭാഗം ചെയര്‍പേഴ്‌സണ്‍ ഡോ. ഇനിയാസ് അല്‍ഖുവാരി പറഞ്ഞു. രക്തവും രക്തജന്യ വസ്തുക്കളുടെയും സുഗമമായ ലഭ്യതയും സംഭരണവും ചികിത്സാ രംഗത്ത് ഏറെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടു തന്നെ രക്തദാനത്തിന്റെ മാഹ്ത്മ്യം ഏറെ പ്രധാനപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പത്തു രോഗികളില്‍ ഒരാള്‍ക്ക് രക്തം ആവശ്യമായി വരുന്നുണ്ട്. നിരവധി രോഗികള്‍ക്ക് രക്തദാതാക്കള്‍ വലിയ ആശ്വാസവുമാണ്. കൊവിഡ് മഹാമാരിക്കാലത്ത് പ്രത്യേകിച്ചും രക്തബാങ്കുകള്‍ സജീവമാക്കാന്‍ ദാതാക്കളുടെ ഭാഗത്തു നിന്നും വലിയ സഹായമുണ്ടാവുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ലോക രക്തദാന ദിനത്തില്‍ വിവിധ പരിപാടികള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു. രക്തദാനത്തിനായി എച്ച്.എം.സിയും ഖത്തര്‍ ബ്ലഡ് സര്‍വീസസും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ഹമദ് ജനറല്‍ ആശുപത്രിക്കടുത്ത് രക്തദാന കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ 16 വരേ പ്രവൃത്തിക്കും. സഞ്ചരിക്കുന്ന രക്തദാന യൂനിറ്റ് ലുലു അല്‍ഖോര്‍ മാളില്‍ ജൂണ്‍ 18 വൈകീട്ട് 3 വരേ പ്രവൃത്തിക്കും.


Latest Related News