Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
നിർണായക ഗൾഫ് ഉച്ചകോടി സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലയിൽ,ഒരുക്കങ്ങൾ പൂർത്തിയാവുന്നു 

December 30, 2020

December 30, 2020

റിയാദ് : 41 മത്  ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ സൗദി തലസ്ഥാനമായ റിയാദിൽ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സഊദി മന്ത്രി സഭ ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. ഗള്‍ഫ് രാഷ്ട്രങ്ങള്‍ സംയുക്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.  ജനുവരി അഞ്ചിന് റിയാദിലെ വിനോദസഞ്ചാര കേന്ദ്രമായ  അല്‍ ഉലയിലാണ് ഉച്ചകോടി ചേരുന്നത്. 41-ാമത് ഉച്ചകോടിയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ഉള്‍പ്പെട്ട ആറു രാജ്യങ്ങളിലെയും രാഷ്‌ട്ര തലവന്മാര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചകോടിയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും പങ്കെടുക്കുമെന്ന് ഗള്‍ഫ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി കഴിഞ്ഞ  അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു..മൂന്നു വര്ഷം പിന്നിട്ട  ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ളനിർണായക   കരാര്‍ ഉച്ചകോടി യിൽ പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാഷ്ട്ര നേതാക്കളെ ഔദ്യോഗികമായി ക്ഷണിച്ച്‌ തുടങ്ങിയിട്ടുണ്ട്.ച്ചകോടിയില്‍ പെങ്കടുക്കാന്‍ ഒമാൻ ഭരണാധികാരി  സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിനുള്ള സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെന്‍റ ക്ഷണം കഴിഞ്ഞ ദിവസം  കൈമാറി. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് അല്‍ ഹജ്റഫില്‍നിന്ന് മന്ത്രിസഭ കൗണ്‍സില്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ് ആണ് ക്ഷണം ഏറ്റുവാങ്ങിയത്.. ഗള്‍ഫിലെ തര്‍ക്കത്തിന് പരിഹാരം കണ്ടെത്താനുള്ള സഊദി അറേബ്യയുടെ കഴിവില്‍ ബഹ്‌റൈന്‍ വിദേശ കാര്യ മന്ത്രി അബ്ദുല്ലത്വീഫ് അല്‍ സയാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഊദി അറേബ്യക്ക് പുറമെ ഖത്തര്‍, യുഎഇ,കുവൈത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ഉള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News