Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അറേബ്യൻ ഗൾഫ് കപ്പിൽ ഒമാൻ കുവൈത്തിനെയും സൗദി ബഹ്റൈനെയും പരാജയപ്പെടുത്തി

November 30, 2019

November 30, 2019

ദോഹ : അറേബ്യൻ ഗൾഫ് കപ്പിൽ ഗ്രൂപ് ബിയിൽ ഇന്ന് നടന്ന ആദ്യമത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒമാൻ കുവൈത്തിനെ പരാജയപ്പെടുത്തി. പതിനാറാം മിനുട്ടിലും മുപ്പത്തിരണ്ടാം മിനുട്ടിലും അബ്ദുൽ അസീസ് അൽ
മുഖ്‌ബാലിയാണ്  ഒമാന് വേണ്ടി രണ്ടു ഗോളുകളും നേടിയത്. എഴുപത്തിയെട്ടാം മിനുട്ടിൽ യൂസഫ് നാസർ കുവൈത്തിന് വേണ്ടി ആദ്യ ഗോൾ വലയിലാക്കി.

സൗദി അറേബ്യയും ബഹ്‌റൈനും തമ്മിലുള്ള രണ്ടാമത് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സൗദി അറേബ്യ ബഹ്‌റൈനെ പരാജയപ്പെടുത്തി. ഇരുപത്തിയൊൻപതാം മിനുട്ടിൽ അബ്ദുല്ല അൽ ഹമദാനും അമ്പത്തിയെട്ടാം മിനുട്ടിൽ മുഹമ്മദ് അൽ ഖബ്‌റാനിയുമാണ് ബഹ്‌റൈന്റെ ഗോൾവല വിറപ്പിച്ച് വിജയം സ്വന്തമാക്കിയത്.


Latest Related News