Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സ്‌കൂൾ കാലമാണ്,നിരീക്ഷണം ശക്തമാക്കി ഖത്തർ ട്രാഫിക് വിഭാഗം

August 21, 2022

August 21, 2022

ദോഹ : അധ്യയന വർഷം തുടങ്ങിയതോടെ സ്‌കൂളുകളിലേക്കുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ട്രാഫിക് വിഭാഗം നടപടികൾ ഊർജിതമാക്കി. ഇതിനായി നിശ്ചിത കേന്ദ്രങ്ങളിൽ ട്രാഫിക് പോയിന്റുകൾ സ്ഥാപിച്ച് നിരീക്ഷണം ഏർപെടുത്തിയിട്ടുണ്ടെന്നും പട്രോളിംഗ് ശക്തമാക്കിയതായും ട്രാഫിക് ബോധവൽകരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്. കേണൽ ജാബർ മുഹമ്മദ് ഒദൈബ 'അൽ ശർഖ്'പത്രത്തോട് പറഞ്ഞു.

നിലവിൽ,നിരവധി സ്‌കൂളുകളുള്ള അൽ റയ്യാൻ, അൽ മാമൂറ, അൽ ഹിലാൽ, അൽ ദുഹൈൽ എന്നിവിടങ്ങളിൽ ട്രാഫിക് പോയിന്റുകൾ ഏർപെടുത്തിയിട്ടുണ്ട്.രാവിലെ സ്‌കൂൾ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഈ പോയിന്റുകളിൽ ട്രാഫിക് പട്രോളിംഗും നടത്തും.

ഈ ഭാഗങ്ങളിൽ  റോഡ് തടസ്സമോ അപകടങ്ങളോ ഉണ്ടായാൽ പെട്ടെന്ന് തടസ്സങ്ങൾ നീക്കി ഗതാഗതം സുഗമമാക്കാൻ ട്രാഫിക് പട്രോളിംഗ് നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു..

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News