Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാനായി ജി.സി.ഒ വാട്ട്‌സ്ആപ്പ് സേവനം ആരംഭിച്ചു

March 03, 2021

March 03, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറിലെ തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാനായി ഖത്തര്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് (ജി.സി.ഒ) തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് ഓട്ടോമേറ്റഡ് വാട്ട്‌സ്ആപ്പ് സേവനം ആരംഭിച്ചു. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഈ സേവനം ഉപയോഗിച്ച് തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുകയും വ്യക്തത വരുത്തുകയും ചെയ്യാം.

60060601 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ നിന്നാണ് സേവനങ്ങള്‍ ലഭിക്കുക. ഈ നമ്പറിലേക്ക് Hi എന്ന സന്ദേശം അയച്ചുകൊണ്ട് സേവനം ആക്റ്റിവേറ്റ് ചെയ്യാം. https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സന്ദേശമയച്ച് സേവനങ്ങള്‍ ലഭ്യമാക്കാവുന്നതാണ്. 

അറബിക്, ഇംഗ്ലീഷ്, മലയാളം, ഉറുദു, ഹിന്ദി, നേപ്പാളി എന്നീ ആറ് ഭാഷകളില്‍ സേവനം ലഭ്യമാണ്. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്. 

ഭാഷ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ നിങ്ങളുടെ അവകാശങ്ങള്‍ അറിയുക, ഖത്തര്‍ വിസ സെന്റര്‍ വഴി അപേക്ഷ നല്‍കുക, പരാതികള്‍ സമര്‍പ്പിക്കുക, പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും അറിയുക തുടങ്ങിയ ഏഴ് ഓപ്ഷനുകള്‍ ദൃശ്യമാകും. ഇതില്‍ ഏതാണ് ആവശ്യം എന്നതിന് അനുസരിച്ചുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഉപഭോക്താക്കള്‍ക്ക് മുന്നോട്ട് പോകാം. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News