Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ജാവി മാര്‍ട്ടിന്‍സ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലേക്ക് 

June 22, 2021

June 22, 2021

ദോഹ: പ്രമുഖ ഫുട്‌ബോള്‍ താരവും ജര്‍മനിയുടെ ബയേണ്‍ മ്യൂണിക്ക് കളിക്കാരനുമായ ജാവി മാര്‍ട്ടിന്‍സ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലേക്ക്. മധ്യനിര കളിക്കാരനായ ജാവി 2021-22 സീസണിലേക്ക് ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടു. 32 കാരനായ ജാവി ഈയിടെയാണ് ബയേണ്‍ മ്യൂണിക്കിനോട് വിട പറഞ്ഞത്. താരം തന്നെയാണ് ഖത്തര്‍ ക്ലബ്ബുമായുള്ള തന്റെ കരാര്‍ വെളിപ്പെടുത്തിയത്. ഒന്‍പത് വര്‍ഷത്തോളം ഈ സ്പാനിഷ് താരം ബയേണിനായി കളിച്ചിട്ടുണ്ട്. 260 ലേറെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2013ലും 20ലും ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുത്തു. പുതിയ മാറ്റത്തോടെ ഖത്തർ സറ്റാര്‍സ് ലീഗിലാണ് ആദ്യമായി അദ്ദേഹം രംഗത്തെത്തുകയെന്ന് റിപ്പോര്‍ട്ടുണ്ട്. സെപ്തംബറിലാണ് മത്സരം.


Latest Related News